9
Sunday
May 2021

അപ്പം, അരവണ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല; വിലക്കുറച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം

Google+ Pinterest LinkedIn Tumblr +

ശബരിമല: സന്നിധാനത്ത് അപ്പത്തിന് അഞ്ചുരൂപ കുറച്ചെന്ന തരത്തില്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ വ്യക്തമാക്കി. പായ്ക്ക് ചെയ്യുന്ന കവറില്‍ സ്ഥലമില്ലാത്തതിനാല്‍ എണ്ണം എട്ടില്‍നിന്ന് ഏഴാക്കുകയും വില 40ല്‍ നിന്ന് 35 ആക്കിയെന്ന തരത്തിലാണ് പ്രചരണങ്ങള്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ഏഴ് അപ്പത്തിന്റെ ഒരു കവറിന് 35 രൂപ തന്നെയാണ് ഇത്തവണയും ഈടാക്കുന്നത്. അരവണയ്ക്ക് ഇത്തവണയും ഒരു ടിന്നിന് 80 രൂപയാണ് വില. അപ്പം, അരവണ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

ഭക്തജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് അപ്പം, അരവണ സ്‌റ്റോക്ക് ഉണ്ടെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. 15 ദിവസത്തേയ്ക്ക് 28 ലക്ഷം ടിന്‍ അരവണയും രണ്ടുലക്ഷം കവര്‍ അപ്പവും സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. വഴിപാടിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വരുന്ന ഭക്തര്‍ക്ക് താമസ സൗകര്യത്തിനും വിരിവയ്ക്കുന്നതിനും സൗജന്യമായും വാടകയ്ക്കും വിവിധ സ്ഥലങ്ങളില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സോപാനത്ത് പരമാവധി ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പുവരുത്തുന്നതിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുമുറ്റത്ത് മഹാകാണിക്കയിലേയ്ക്കും വാവരുനടയിലേയ്ക്കുമുള്ള വഴികളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ നിയന്ത്രണവിധേയമായി നീക്കുന്നതിന് പോലീസിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com