8
Monday
March 2021

വനിതാ അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ (വനിത) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും, 35 വയസോ അതിനു മുകളിലോ പ്രായമുള്ളവരും, ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം അപേക്ഷകര്‍. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in ലും ലഭിക്കും.

ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷാ ഫോറത്തില്‍ ഒക്‌ടോബര്‍ 20ന് മുമ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണം. ജില്ലാ കളക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി അഭിമുഖം നടത്തി നിയമനം നടത്തും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com