ആലപ്പുഴ: രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന ഉന്നത വിദ്യാഭ്യാസം നല്കുന്ന (ദത്തെടുക്കല്‍) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതലുള്ള കുട്ടികളാണ് ഇതിലേയ്ക്ക് അപേക്ഷിക്കേണ്ടത്. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. അപേക്ഷ ഫാറം ഫിഷറീസ് ജില്ല ആഫീസില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. വിശദ വിവരങ്ങള്‍ക്ക് ജില്ല ആഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0477 2251103.
ഫിഷറീസ് വകുപ്പ് ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം
Share.