24
Tuesday
November 2020

ആറന്മുള കണ്ണാടി നിര്‍മാണ യൂണിറ്റുകളിലെ നഷ്ടം തിട്ടപ്പെടുത്തി സര്‍ക്കാരിന് നല്‍കും; എം.എല്‍.എ

Google+ Pinterest LinkedIn Tumblr +

കോഴഞ്ചേരി: പ്രളയത്തില്‍ പൈതൃക ഗ്രാമമായ ആറന്മുളയിലെ കണ്ണാടി നിര്‍മാണ യൂണിറ്റുകള്‍ക്ക് ഉണ്ടായ നാശനഷ്ടം സാംസ്‌കാരിക വകുപ്പിൻ്റെ എന്‍ജിനീയര്‍ തിട്ടപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി സര്‍ക്കാരിന് നല്‍കുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. പ്രളയത്തില്‍ ആറന്മുളയിലെ കണ്ണാടി നിര്‍മാണ യൂണിറ്റുകള്‍ക്കുണ്ടായ നാശനഷ്‌നടം വിലയിരുത്തുന്നതിന് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍ സദാശിവൻ്റെ നേതൃത്തില്‍ എത്തിയ സംഘത്തോടൊപ്പം വിവിധ യൂണിറ്റുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.

ജീവനോപാധി നഷ്ടമായ തൊഴിലാളികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് സാംസ്‌കാരിക വകുപ്പ് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാനത്തെ പൈതൃകഗ്രാമങ്ങളെല്ലാം റൂറല്‍ ആര്‍ട്ട് ഹബ്ബിൻ്റെ ഭാഗമാക്കി സംരക്ഷിക്കുന്നതിനു ള്ള നടപടികള്‍ നടന്നുവരുകയാണെന്നും ഡയറക്ടര്‍ പറഞ്ഞു. വിനോദസഞ്ചാരം, സാംസ്‌കാരികം, വ്യവസായം എന്നീ മൂന്ന് മേഖലകളിലും സാധ്യതയുള്ള ഒന്നാണ് ആറന്മുള കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന കണ്ണാടികളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക ലോഹക്കൂട്ടിലാണ് ആറന്മുള കണ്ണാടി നിര്‍മിക്കുന്നത്. വിശ്വബ്രാഹ്മണ ആറന്മുള മെറ്റല്‍ മിറര്‍ നിര്‍മാണ സൊസൈറ്റിയുടെ കീഴില്‍ 22 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ബഹുഭൂരിപക്ഷം യൂണിറ്റുകളും പൂര്‍ണമായും നശിച്ചു. കണ്ണാടി നിര്‍മാണത്തിനുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും വെള്ളം കയറി നശിച്ചു.

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ്റെ നിര്‍ദ്ദേശ പ്രകാരമാണ് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ സന്ദര്‍ശനത്തിന് എത്തിയത്. ആറന്മുള പുഞ്ചയില്‍ നിന്ന് മണ്ണെടുത്തായിരുന്നു കണ്ണാടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പ്രളയത്തില്‍ പുഞ്ച ചെളി അടിഞ്ഞ് മണ്ണ് എടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് മാന്നാറില്‍ നിന്നും താല്‍ക്കാലികമായി മണ്ണ് കൊണ്ടുവന്ന് നിര്‍മാണം നടത്താനാണ് തീരുമാനം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com