3
Wednesday
March 2021

ഏഷ്യന്‍ ഗെയിംസ്; തുഴച്ചലില്‍ ഇന്ത്യയ്‌ക്ക് വെങ്കലം

Google+ Pinterest LinkedIn Tumblr +

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് തുഴച്ചില്‍ വിഭാഗത്തില്‍ ഇന്ത്യയ്‌ക്ക് രണ്ട് വെങ്കലം. പുരുഷന്മാരുടെ ലൈറ്റ്‌ വെയ്‌റ്റ് സിംഗിള്‍ സ്‌കള്‍സ് തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാനും ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിംഗുമാണ് വെങ്കലം നേടിയത്.

സിംഗിള്‍ സ്‌കള്‍സ് ഫൈനലില്‍ 7.18.76 സെക്കന്‍ഡിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ അഞ്ഞൂറ് മീറ്റര്‍ പിന്നിട്ടപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു ദുഷ്യന്ത്. പിന്നീട് മൂന്നാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെടുകയായിരുന്നു.

കൊറിയയുടെ ഹ്യുന്‍സു പാര്‍ക്ക് സ്വര്‍ണവും ഹോംഗ്‌കോങ്ങിൻ്റെ ചുന്‍ ഗുന്‍ ചിയു വെള്ളിയും നേടി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com