ആസിഫ് അലിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണ്ണിപ്പിളള. ഗ്രാഫിക്ക് ഡിസൈനറായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖ നടിയാണ് ചിത്രത്തില്‍ ആസിഫിൻ്റെ നായികയായി എത്തുന്നത്. ചിത്രത്തില്‍ ഒരു വക്കീലാണ് ആസിഫ് അലി. ചിത്രത്തിൻ്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആസിഫ് അലി തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിൻ്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. ആദ്യമായി വക്കീലായി അഭിനയിക്കുന്നതിൻ്റെ സന്തോഷവും ആസിഫ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. സാറാ ഫിലിംസിൻ്റെ ബാനറില്‍ റിജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വക്കീലായി ആസിഫ് അലി
Share.