അസംബ്ലിസ് ഓഫ് ഗോഡിന്റെ സംസ്ഥാന വാര്‍ഷിക കണ്വന്ഷന് പറന്തലില്‍ പന്തല്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കെ കണ്വെന്ഷന് നഗറിന് നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി.
സംഘ പരിവാര്‍ -ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്വന്ഷന് നഗറിനെ നേരെ ആക്രമണം നടത്തിയത്. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്.
കണ്വന്ഷന് നഗര്‍ സന്ദര്‍ശിച്ച ശേഷം നടന്ന യോഗം മുന്‍ എം എല്‍ എ അഡ്വ.കെ ശിവദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടെതായ സ്വാതന്ത്ര്യങ്ങളും വിശ്വാസം അനുസരിച്ചുള്ള പ്രാര്‍ത്ഥനകളും നടത്താനുള്ള അവകാശം ഉണ്ടന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്രം ഹനിക്കപെട്ടാല് എന്തു വില കൊടുത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംരക്ഷിക്കമെന്നും അദ്ദേഹം ഉറപ്പു നല്കി.
പറന്തലില്‍ നിന് ആരംഭിച്ച പ്രകടനത്തിന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, പന്തളം സുധാകരന്, പി.മോഹന്‍രാജ്, തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, വൈ യാക്കൂബ്, ബി. നരേന്ദ്രനാഥ്, ടി എന്‍ ത്യദീപ്, ഏഴംകുളം അജു, ബിജു വര്‍ഗീസ്, ലാലി ജോണ്‍, ബ്ലോക്ക് പ്രസിഡന്റുമാരായ ബിജു ഫിലിപ്പ്, മണ്ണടി പരമേശ്വരന്, എന്‍ ജി പ്രസാദ്, ബി പ്രസാദ് കുമാര്‍ മണ്ഡലം പ്രസിഡന്റുമാരായ രഘു പെരുമ്പുളിക്കല്‍, നൗഷാദ് റാവുത്തര്‍, കെ.ആര്.വിജയകുമാര്‍, ഉമ്മന്‍ ചക്കാലയില്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നല്കി