22
Thursday
October 2020

മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റങ്ങളും കയ്യേറ്റശ്രമവും പ്രതിഷേധാർഹം; കെആർഎംയു

Google+ Pinterest LinkedIn Tumblr +

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അതേ തുടർന്നുണ്ടാകുന്ന സമരങ്ങളും ഇതിന്റെ ചുവടുപിടിച്ചു നടക്കുന്ന അക്രമങ്ങളും റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമം പ്രതിഷേധാർഹമാണ്. യാഥാർത്ഥ്യങ്ങൾ സമൂഹത്തെ അറിയിക്കുന്ന മാധ്യമ പ്രവർത്തകരുടെ തൊഴിൽ സ്വാതന്ത്ര്യത്തെയാണ് ഇത്തരം സംഭവങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത്.

പലയിടങ്ങളിലും മാധ്യമപ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും അവരുടെ ക്യാമറയും മറ്റു ഉപകരണങ്ങളും തകർക്കുകയും ചെയ്തു. ഹർത്തലുമായി ബന്ധപ്പെട്ട സംഘടനാ നേതാക്കൾ പ്രവർത്തകരെ നിയന്ത്രിക്കണമെന്നും മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കാൻ വേണ്ട നിർദേശം നൽകണമെന്നും കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൻസ് യൂണിയൻ (കെ.ആർ.എം.യു) ആവശ്യപ്പെടുന്നു. മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മാധ്യമ പ്രവർത്തകർക്ക് സംരക്ഷണം ഒരുക്കാനും സർക്കാർ നടപടി സ്വീകരിക്കണം എന്നും കെ. ആർ. എം. യു സംസ്ഥാന പ്രസിഡന്റ് ഒ. മനുഭരത്, സംസ്ഥാന ജനറൽ സെക്രട്ടറി വി.സെയ്ദ്, സംസ്ഥാന ട്രഷറർ റ്റി .പി.ആനന്ദൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com