25
Wednesday
November 2020

മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റം; രണ്ട് പേർ അറസ്റ്റിൽ

Google+ Pinterest LinkedIn Tumblr +

ഗുരുവായൂർ: മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ചാവക്കാട് തിരുവത്ര സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര ഈച്ചരൻ വീട്ടിൽ ലെനിൻ (25), തിരുവത്ര പണിക്കൻ വീട്ടിൽ ശരത് (21) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ സി.ഐ സി.പ്രേമാനന്ദ കൃഷ്ണൻ അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന ശരത്തിൻ്റെ സഹോദരൻ രാഹുൽ (24) വിദേശത്തേക്ക് കടന്നു.

വ്യാഴാഴ്ച്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ന്യൂസ് 18 ഗുരുവായൂർ മേഖല റിപ്പോർട്ടറും കെ ആർ എം യു സംസ്ഥാന സമിതി അംഗവുമായ രാജു ഗുരുവായൂർ ഭാര്യയുമായി പോകുന്നതിനിടെ കിഴക്കേ നടയിൽ വച്ചാണ് കയ്യേറ്റം. കിഴക്കേ നടയിലെ ഫാൻസി കടയിൽ ബൈക്കിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു ഇവർ. ബൈക്ക് പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് കാർ പാർക്ക് ചെയ്യണമെന്നും ബൈക്ക് മാറ്റണമെന്നും ആവശ്യപെട്ടാണ് പ്രതികൾ ഭീഷണി മുഴക്കിയതും തുടർന്നു കയ്യേറ്റം ചെയ്തതും. സംഭവ ശേഷം സ്ഥലത്തു നിന്നു പോയ പ്രതികളുടെ കാറിൻ്റെ നമ്പർ സഹിതം പോലിസിൽ നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും ഇപ്പോൾ അറസ്റ്റ് ചെയ്തത്. തടഞ്ഞുവച്ച് മർദിച്ചതിനും, അസഭ്യം പറഞ്ഞതിനും 341,323, 294 (B) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com