തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം സുഗമവും സുരക്ഷിതവുമാക്കാന്‍ ഒരുക്കങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമായി അഗ്നിരക്ഷാ വകുപ്പ്. പൊങ്കാലയ്ക്കെത്തുന്നവര്‍ കൂട്ടംകൂടി നില്‍ക്കരുത്. മുഖാമുഖം നില്ക്കുന്ന തരത്തില്‍ വരിവരിയായി മാത്രം നില്ക്കുക. നഗരത്തിന്റെ ഏതുഭാഗത്താണ് നില്‍ക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇടുങ്ങിയ റോഡില്‍ നില്ക്കുന്നവര് എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് പോകുന്നതിനുള്ള സൗകര്യം റോഡില്‍ ലഭ്യമാക്കണം.
സാരി, ഷോള് പോലുള്ള വസ്ത്രങ്ങള്‍ ശ്രദ്ധിക്കുക. വസ്ത്രത്തില്‍ തീ പിടിച്ചാല്‍ സമീപത്തുള്ളവരുടെ പക്കലുള്ള വെള്ളം കൂടി തീയണയ്ക്കാന്‍ ഉപയോഗിക്കുക. ആവശ്യമായ വിറക് മാത്രം സൂക്ഷിക്കുക, കത്തുന്ന അടുപ്പിനരുകില്‍ വിറക് സംഭരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങള്‍, കെട്ടിടങ്ങള്‍, പരസ്യബോര്‍ഡുകള്‍ എന്നിവയോട് ചേര്‍ന്ന് അടുപ്പു കൂട്ടരുത്. അപകട സാധ്യതകള്‍ കണ്ടാല്‍ മുന്നറിയിപ്പു നല്‍കുകയും അഗ്നിരക്ഷാ വകുപ്പിലേക്ക് 101 ല്‍ വിളിച്ചറിയ്ക്കുകയും ചെയ്യണം. പൊങ്കാലയ്ക്ക് ശേഷം തീ പൂര്‍ണ്ണമായും കെടുത്തിയെന്ന് ഉറപ്പു വരുത്തണം. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും വകുപ്പ് നിര്‍ദേശിച്ചു.
ആറ്റുകാല്‍ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് നാലു മേഖലകളായി തിരിച്ച് വിപുലമായ ഒരുക്കങ്ങളാണ് അഗ്നിരക്ഷാ വകുപ്പ് നടത്തിയിരിക്കുന്നത്. ആറ്റുകാല്‍, കിഴക്കേക്കോട്ട, തമ്പാനൂര്‍, സ്റ്റാച്യൂ എന്നിങ്ങനെ തിരിച്ചാണ് ക്രമീകരണങ്ങള്‍.
ഓരോ മേഖലയിലും ഒരു ജില്ലാ ഓഫീസര്‍ക്കാണ് ചുമതല. രണ്ടു റീജ്യണല്‍ ഫയര്‍ ഓഫീസര്‍മാര്‍, നാലു ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 40 ഓഫീസര്‍മാരടക്കം 400 ഓളം ജീവനക്കാരെയാണ് നിയോഗിക്കുന്നത്. 13 വാട്ടര്‍ ടെണ്ടറുകള്‍, 19 വാട്ടര്‍ മിസ്റ്റ് ടെണ്ടറുകള്‍, അഞ്ച് വാട്ടര്‍ ലോറികള്‍, 18 ആംബുലന്‍സുകള്‍, 18 ജില്ലകള്‍, ആറു ബുള്ളറ്റുകള്‍ എന്നിങ്ങനെ വാഹനങ്ങളും ട്രോളി മൗണ്ടഡ് വാട്ടര്‍ മിസ്റ്റ് സിസ്റ്റം, ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ നിന്നുള്ള ജീവനക്കാരെയും വാഹനങ്ങളും നിയോഗിക്കുന്നുണ്ട്. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പൊങ്കാല ദിവസങ്ങളില്‍ സ്വീകരിക്കേണ്ട അഗ്നിസുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് നഗരത്തിലെ പെട്രോള്‍ പമ്പുകള്‍, സിനിമാ തീയറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. പൊങ്കാല ദിവസം ആവശ്യമായ വെള്ളം എത്തിക്കാന്‍ ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്.