Author News Desk

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

വനിതാ കമ്മിഷന്‍ അദാലത്തുകള്‍ കോവിഡ് സാഹചര്യം വിലയിരുത്തി പുനരാരംഭിക്കും: ചെയര്‍പേഴ്സണ്‍
By

കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് രാജ്യമൊട്ടാകെ അടച്ചിട്ടതിനാലും ആരോഗ്യച്ചട്ടം കര്‍ശനമായി പാലിക്കേതിനാലും, മുടങ്ങിയ അദാലത്തുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കോവിഡ് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍ അറിയിച്ചു.വ്യക്തികളുടെ സ്വകാര്യതയെ മാനിക്കേതിനാല്‍ വനിതാ കമ്മിഷനിലേക്കുള്ള പരാതികള്‍ രേഖാമൂലം കവറിലാക്കി തപാലിലോ, സ്‌കാന്‍ ചെയ്തോ, സോഫ്റ്റ്കോപ്പിയായി ഇ-മെയില്‍ ആയോ അയയ്ക്കേതാണെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. കോവിഡിനെ തുടര്‍ന്നുള്ള …

വാഹന രജിസ്‌ട്രേഷൻ റദ്ദാക്കൽ: അപേക്ഷ ഓഫീസുകളിൽ എത്തിക്കണം
By

വാഹനരജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷകൾ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ രജിസ്റ്റേർഡ് ആയോ നേരിട്ടോ മാത്രമെ സ്വീകരിക്കുകയുള്ളൂവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. മുൻപ് ഓൺലൈനായി അപേക്ഷിക്കാമായിരുന്നു. വാഹനത്തിന്റെ സാധുവായ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതില്ല. വാഹനം ഉപയോഗിച്ച ദിവസം വരെയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരിൽ നിന്നും പിഴ ഈടാക്കും. രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് …

ഫ്ലിപ്പ്കാര്‍ട്ട് ബൊണാന്‍സ ആഗസ്റ്റ് ;ഒപ്പോ A9 2020 ഫോണുകള്‍ 13990 രൂപയ്ക്ക്
By

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ വിലക്കുറവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഇപ്പോള്‍ മൊബൈല്‍ ബൊണാന്‍സ ഓഫറുകള്‍ ആരംഭിച്ചിരിക്കുന്നു .ആഗസ്റ്റ് 28 വരെയാണ് ഉപഭോതാക്കള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും മൊബൈല്‍ ബൊണാന്‍സ ഓഫറുകള്‍ ലഭിക്കുന്നത് .ഇപ്പോള്‍ ഒപ്പോയുടെ സ്മാര്‍ട്ട് ഫോണുകളും ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .OPPO A9 2020 ഫോണുകള്‍ 13990 …

സാത്തി ഇലക്‌ട്രിക് മോപ്പെഡ് അവതരിപ്പിച്ച്‌ ടെക്കോ; വില 57,697 രൂപ
By

രണ്ടാഴ്ച മുമ്ബാണ് സാത്തി ഇലക്‌ട്രിക് മോപ്പെഡ് വാര്‍ത്തകളില്‍ നിറയുന്നത്. പൂനെ ആസ്ഥാനമായുള്ള ടെക്കോ ഇലക്‌ട്രയാണ് ഈ വാഹനത്തിന്റെ നിര്‍മ്മാതാക്കള്‍.

എക്‌സ്പ്രസ് ഡ്രൈവ് ഇപ്പോള്‍ പുതിയ സാത്തി മോപ്പെഡിന്റെ കൂടുതല്‍ വിശദാംശങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ടെക്കോ ഇലക്‌ട്ര സാത്തി ഇലക്‌ട്രിക് മോപ്പെഡിന് 57,697 രൂപയാണ് എക്‌സ്‌ഷോറും വില.

കമ്ബനിയുടെ വെബ്സൈറ്റില്‍ അല്ലെങ്കില്‍ +91 9540569569 ഡയല്‍ ചെയ്തുകൊണ്ട് …

അങ്കണവാടി പെൻഷൻകാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം
By

സംസ്ഥാനത്തെ പെൻഷൻകാരായ അങ്കണവാടി ജീവനക്കാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പെൻഷകാരായ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിക്കുന്നത്. ഇതിനാവശ്യമായ തുക കേരള അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് …

ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1351 പേര്‍ രോഗമുക്തി നേടി
By

ചികിത്സയിലുള്ളത് 22,344 പേര്‍

ഇതുവരെ രോഗമുക്തി നേടിയവര്‍ 41,694

24 മണിക്കൂറിനിടെ 40,352 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി

കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ …

ഓണസമ്മാനമായി എറണാകുളത്തെ 1006 കുടുംബങ്ങൾക്ക് പട്ടയം
By

എറണാകുളം: വര്‍ഷങ്ങൾനീണ്ട കാത്തിരിപ്പിനൊടുവില്‍ ജില്ലയിലെ അര്‍ഹരായ 1006 കുടുംബങ്ങൾ പട്ടയം സ്വന്തമാക്കി. അര്‍ഹരായ എല്ലാവരുടെയും ഭൂമിക്ക് പട്ടയം നല്‍കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 1.40 ലക്ഷം പേര്‍ക്ക് പട്ടയം അനുവദിച്ചതായും പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
പ്രകൃതിക്ഷോഭങ്ങളും മഹാമാരിയുമടക്കം …

പത്തനംതിട്ട ജില്ലയില്‍ 93 പേര്‍ക്ക് കോവിഡ്
By

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 63 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
• വിദേശത്തുനിന്ന് വന്നവര്‍
1) ദുബായില്‍ നിന്നും എത്തിയ കുളനട സ്വദേശി (58)
2) സൗദിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിനി (31).
3) സൗദിയില്‍ നിന്നും …

മത്സ്യ ഉല്‍പാദനം 1.5 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുക ലക്ഷ്യം – മുഖ്യമന്ത്രി
By

അക്വാകള്‍ച്ചര്‍ വഴി മത്സ്യ ഉല്‍പാദനം 25,000 മെട്രിക് ടണ്ണില്‍ നിന്ന് 1.5 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘സുസ്ഥിര ജലകൃഷി’ എന്ന വിഷയത്തില്‍ ഫിഷറീസ് വകുപ്പും ഫിഷറീസ് സര്‍വ്വകലാശാലയും ചേര്‍ന്ന് നടത്തിയ ദേശീയ വെബിനാറിന്‍റെ ഉദ്ഘാടനവും സ്റ്റാന്‍റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിന്‍റെ പ്രകാശനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഭിക്ഷകേരളം …

നീല റേഷൻ കാർഡുള്ളവർക്ക് ഓണക്കിറ്റ് വിതരണം തുടങ്ങി
By

നീല റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു.
കാർഡ് നമ്പർ 1, 2 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 26നും
3,4,5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 27നും
6 മുതൽ 9 വരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 28നും കിറ്റ് വാങ്ങാം. അവസാന അക്കം പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് ചൊവ്വാഴ്ച കിറ്റ് വിതരണം ചെയ്തു.…

1 2 3 171