Author SHIBANI

സൗജന്യ പ്രകൃതി ചികിത്സാ ക്യാമ്പ് നടത്തി
By

പത്തനംതിട്ട: ജില്ലാ പ്രക്യതി ജീവന സമതി എല്ലാ മാസവും നടത്തി വരാറുള്ള സൗജന്യ പ്രകൃതി ചികിത്സാ ക്യാമ്പ് പത്തനംതിട്ട ഭവൻസ് സ്കൂളിൽ നടത്തി. രാവിലെ 9 മുതൽ 10 വരെ രോഗ നിർണയവും 10 മുതൽ 11 വരെ യോഗ മെഡിറ്റേഷൻ ക്ലാസുകളും പരിശീലനവും നടത്തി. 12 മുതൽ 1 വരെ പ്രകൃതി ഭക്ഷണ വിതരണവും …

ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മര്‍ദനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
By

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം മുക്കോല സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ സുരേഷിനെയാണ് ഒളിവില്‍ കഴിയുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു.

ഇതര സംസ്ഥാന തൊഴിലാളിയായ ഗൗതം മണ്ഡലിനെ കഴിഞ്ഞ ദിവസമാണ് സുരേഷ് മര്‍ദ്ദിച്ചത്. സുരേഷ് ഓട്ടോ പിന്നിലേക്ക് എടുത്തപ്പോള്‍ ഗൗതമിന്റെ ശരീരത്തില്‍ …

കുഞ്ഞ് ക്വാഡ​​​​​​ന് പിന്തുണയുമായി അമേരിക്കന്‍ നടന്‍ ബ്രഡ് വില്യംസ്
By

ഉയരക്കുറവ് കാരണം കൂട്ടുകാരുടെ കളിയാക്കല്‍ സഹിക്കവയ്യാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ ഒമ്ബത്​ വയസുകാരന്‍ ക്വാഡ​​​​​​ന് സ്നേഹവും സ്വാന്തനവുമായി അമേരിക്കന്‍ നടനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ ബ്രഡ് വില്യംസ്.

ക്വാഡന്‍ നീ ലോകം കീഴടക്കിക്കളഞ്ഞല്ലോ. നിന്‍റെ ആ കണ്ണുനീര്‍ തുള്ളികള്‍ സ്നേഹകടലായി നിന്നിലേക്ക് തന്നെ തിരിച്ചു എത്തിയിരിക്കുന്നു. പൊക്കക്കുറവാണ് നിന്‍റെ പൊക്കമെന്ന് നീ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുമല്ലോ -ബ്രഡ് …

മൈസൂർ-തലശ്ശേരി റെയിൽ പദ്ധതിയുമായി റെയിൽവേ മുന്നോട്ട് ; പരിസ്ഥിതി പ്രവർത്തകർ കോടതിയിലേക്ക്
By

തൃശൂർ: തലശ്ശേരി-മൈസൂർ റെയിൽ പാത ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ലോക്സഭയിൽ എം പി കെ മുരളീധരന് നൽകിയ മറുപടിയിൽ പറഞ്ഞു. നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതയ്ക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേരള റെയിൽ വികസന കോർപ്പറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2007 ൽ കേരള സർക്കാർ …

യോഗ ടീച്ചർ ട്രെയിനിംഗിൽ ഡിപ്ലോമ
By

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.

എസ്.എസ്.എൽ.സി പാസ്സായി യോഗയിൽ പ്രാവീണ്യം നേടിയവർക്ക് ഒരു …

പുതു തലമുറക്ക് ഉണര്‍വേകി ഇന്ത്യ സ്‌കില്‍സ് കേരള ശനിയാഴ്ച്ച ആരംഭിക്കും
By

തിരുവനന്തപുരം: ഇന്ത്യ സ്‌കില്‍സ് കേരള 2020 ത്രിദിന നൈപുണ്യോത്സവത്തിന് ഫെബ്രുവരി 22ന് സ്വപ്ന നഗരിയില്‍ തുടക്കം കുറിക്കുമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. തൊഴില്‍ മേഖലയില്‍ നൈപുണ്യ വികസനം വളരെ പ്രധാനപ്പെട്ടതാണ്. ലോകത്ത് മാറ്റങ്ങള്‍ വരുന്ന സാഹചര്യമനുസരിച്ച് തൊഴില്‍ കമ്പോളങ്ങളിലും വലിയ മാറ്റങ്ങള്‍ വരുന്നുണ്ട്.

ഈ മാറ്റത്തില്‍ സ്‌കില്‍ ഡവലപ്പ്മെന്റ് എന്നുള്ളത് ഒരു …

കാര്‍ഷിക വിളകള്‍ക്ക് വെള്ളം സൂക്ഷ്മതയോടെ ഉപയോഗിക്കണം; മന്ത്രി കെ. കൃഷ്ണന്‍കുട്ടി
By

തിരുവനന്തപുരം: കാര്‍ഷിക വിളകള്‍ക്ക് വെള്ളം സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വെള്ളം അമിതമായി ഉപയോഗിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്ന തെറ്റായ ധാരണ ചില കര്‍ഷകര്‍ക്കുണ്ട്. കാര്‍ഷിക വിഭവങ്ങള്‍ നനക്കുന്നത് വഴി വിളവില്‍ വര്‍ദ്ധനവ് സൃഷ്ടിക്കാനും ഇതു വഴി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാനും സാധിക്കും. കുടിവെള്ളം …

ജില്ലാ വ്യവസായ കേന്ദ്രങ്ങൾ നിക്ഷേപക സഹായ കേന്ദ്രങ്ങളാവണം; മുഖ്യമന്ത്രി
By

തിരുവനന്തപുരം: ജില്ലാ വ്യവസായ കേന്ദ്രങ്ങൾ നിക്ഷേപകരെ സഹായിക്കുന്നതിനുള്ള കേന്ദ്രങ്ങളായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ നിക്ഷേപകർക്ക് ഉപദേശങ്ങൾ നൽകാൻ കേന്ദ്രങ്ങൾക്ക് കഴിയണം.

ആഴ്ചയിലൊരിക്കൽ ഉദ്യോഗസ്ഥർക്ക് പുറമെ വ്യവസായ വിദഗ്ധരെക്കൂടി കേന്ദ്രത്തിലെത്തിച്ച് നിക്ഷേപകർക്ക് ദിശാബോധം പകരണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പൊതുമേഖല സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് …

ലഹരി മരുന്നുകളുടെ വിതരണത്തെക്കുറിച്ചു പോലീസിന് വിവരം കൈമാറുന്നതിനുള്ള ആപ്പ്
By

കൊച്ചി: ലഹരി മാഫിയകളെ കുടുക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി എറണാകുളം സിറ്റി പോലീസ്. മയക്കുമരുന്ന് വ്യാപനം തടയുന്നതിന് വേണ്ടി പൊതുജങ്ങൾക്ക് അതീവ രഹസ്യമായി വിവരങ്ങൾ പൊലീസിന് കൈമാറാൻ കഴിയും. “യോദ്ധാവ്” എന്ന ഈ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്‌ഘാടനം 2020 ഫെബ്രുവരി 15 രാവിലെ 11.45 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇൻഫോപാർക്ക് ടി.സി.എസ് ആഡിറ്റോറിയത്തിൽ നിർവഹിക്കുന്നു…

തിരുവല്ല പാലിയേക്കര കൊട്ടാരത്തിലെ വലിയ തമ്പുരാൻ ജി. രാമവർമ്മ (97)
By

തിരുവല്ല: പാലിയേക്കര കൊട്ടാരത്തിലെ വലിയ തമ്പുരാൻ ജി. രാമവർമ്മ (97) നിര്യാതനായി. പൂഞ്ഞാർ കൊട്ടാരത്തിലെ പരേതയായ സാവിത്രി തമ്പുരാട്ടിയാണ് ഭാര്യ. മക്കൾ: ദേവി പ്രഭാകരൻ, സുകുമാര വർമ്മ, സുരേന്ദ്ര വർമ്മ, വിജയകുമാര വർമ്മ, കുമാരി ഗൗതമൻ. മരുമക്കൾ: പ്രഭാകരൻ നായർ, ഇന്ദിര വർമ്മ, ഷൈലജ വർമ്മ, ലളിത വർമ്മ, ഗൗതമൻ.

തിരുവല്ല ക്ഷത്രിയ ക്ഷേമ സഭയുടെ …

1 2