Author vineesha gauthum7

കാട്ടുതീ ദുരിതാശ്വാസത്തിന് വേണ്ടി കളിച്ചു: പിരിഞ്ഞുകിട്ടിയത് 55 കോടിയിലധികം രൂപ
By

മെല്‍ബണ്‍: മുന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രദര്‍ശന മത്സരത്തില്‍നിന്നു പിരിഞ്ഞുകിട്ടിയത് 7.7 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 55 കോടിയിലധികം രൂപ). ഓസ്‌ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനു വേണ്ടിയാണ് മുന്‍ക്രിക്കറ്റ് താരങ്ങള്‍ പ്രദര്‍ശന മത്സരം നടത്തിയത്. മെല്‍ബണിലെ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റിക്കി പോണ്ടിങ് നയിച്ച പോണ്ടിങ് ഇലവന്‍ ആദം ഗില്‍ക്രിസ്റ്റിന്റെ ഗില്‍ക്രിസ്റ്റ് ഇലവനെ 1 റണ്ണിന് …

രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ഏപ്രിലില്‍
By

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് നടന്റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയന്റെ വെളിപ്പെടുത്തല്‍. രജനീകാന്ത് ബിജെപിയുമായി സഖ്യമുണ്ടാക്കുമോയെന്ന് വ്യക്തമാക്കിയില്ലെങ്കിലും, ടി.ടി.വി.ദിനകരനെതിരായ നടന്റെ ശക്തമായ കരുതല്‍ ധാരണയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ബിജെപിയുമായുള്ള സഖ്യം രജനീകാന്ത് തന്നെ തീരുമാനിക്കും, പക്ഷേ ദിനകരനുമായി സഖ്യമുണ്ടാക്കിയാല്‍ പ്രതികൂല പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നു തമിഴരുവി പറഞ്ഞു.കൃത്യമായ …

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ കേരളത്തിന് സമനില
By

ഗുവാഹത്തി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്ലില്‍ വീണ്ടും സമനില. സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആറാം സമനിലയാണിത്.

16 മത്സരങ്ങളില്‍നിന്ന് മൂന്ന് ജയവും ഏഴു തോല്‍വിയുമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. 13 കളികളില്‍നിന്ന് മൂന്ന് ജയം മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്തും

സെറ്റ് പീസുകള്‍ …

കളിയിക്കാവിള എസ്എസ്‌ഐയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍
By

തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്‌നാട് എസ്എസ്‌ഐയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കന്യാകുമാരി സ്വദേശി സയ്ദ് അലിയാണ് പിടിയിലായത്. ഇയാള്‍ക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുള്ളതായി സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സയ്ദ് അലിയെ പിടികൂടിയത്. എസ്എസ്‌ഐയുടെ കൊലപാതത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ …

ചരിത്രത്തിലാദ്യം; മലബാര്‍ മില്‍മ യൂണിയനില്‍ ഇടം നേടി ഇടതുപക്ഷം
By

കണ്ണൂര്‍: ചരിത്രത്തിലാദ്യമായി മില്‍മ മലബാര്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 14 ല്‍ ഒന്‍പതിലും ഇടതുമുന്നണി വിജയം നേടി. മില്‍മ മലബാര്‍ യൂണിയനില്‍ പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഇടതുമുന്നണിയുടെ വിജയം. കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ യുഡിഎഫ് നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല.…

പ്രധാനമന്ത്രിയുടെ പരാമര്‍ശം രജ്യസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തു
By

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍പിആര്‍) സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നു നീക്കം ചെയ്തു. പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പരാമര്‍ശം നടത്തിയത്.

പ്രധാനമന്ത്രിയുടെ ഈ വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് രാജ്യസഭാ ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡുവിന്റെ നടപടി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നു നീക്കുന്നത് …

കൊറോണ; തൃശ്ശൂരില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 14 പേരെ ഡിസ്ചാര്‍ജ് ചെയ്തു
By

തൃശ്ശൂര്‍: ചൈനയില്‍ നിന്നും ഉത്ഭവിച്ച കൊറോണ ബാധ കേരളത്തില്‍ ആദ്യ സ്ഥിരീകരിച്ച തൃശ്ശൂരില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 14 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പത്തായി കുറഞ്ഞു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഏഴ് പേരെയും ജില്ലാ ആശുപത്രിയില്‍ നിന്ന് ഏഴ് പേരെയുമാണ് ഡിസ്ചാര്‍ജ് ചെയ്തത്.

നിലവില്‍ 253 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ …

കൊറോണ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു
By

തിരുവനന്തപുരം: കൊറോണ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. വൈറസ് ബാധ പുതുതായി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം പിന്‍വലിച്ചത്.അതിനാല്‍ ഇനിമുതല്‍ അതികഠിനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും എന്നാല്‍ ശ്രദ്ധ തുടരുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിവരുടെ സാമ്പിള്‍ ഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം കൊറോണ വൈറസ് …

ഫീസ് വര്‍ധനയ്‌ക്കെതിരെ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സമരം
By

പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ വിദ്യാര്‍ഥികള്‍ സമരരംഗത്ത്. സ്റ്റുഡന്റ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ക്ലാസ്സ് ബഹിഷ്‌കരിക്കുകയും അഡ്മിന്‍ വിഭാഗം ഉപരോധിക്കുകയും ചെയ്തു.

ഫീസ് വര്‍ധന പിന്‍വലിക്കുക, ബസ് ഫീസ് പിന്‍വലിക്കുക, പുതുച്ചേരി വിദ്യാര്‍ഥികള്‍ക്ക് റിസര്‍വേഷന്‍ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് കൗണ്‍സില്‍ അറിയിച്ചു.

കഴിഞ്ഞ ജൂലൈയില്‍ മുന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ നിരാഹാര …

കൊറോണ വൈറസ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
By

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നു വന്നവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്.അവരുടേയും സ്‌കൂളിലെ മറ്റു കുട്ടികളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനു കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ …

1 2 3 27