തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിച്ചു. ഓട്ടോയുടെ മിനിമം ചാർജ് 20ൽ നിന്ന് 25ഉം ടാക്സിയുടേത് 150ൽനിന്ന് 175 രൂപയുമാക്കി. നിരക്കുവർധനയ്ക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നാളത്തെ നിയമസഭാ സമ്മേളനത്തിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ജസ്റ്റിസ് എം.രാമചന്ദ്രൻ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച ശുപാർശ പ്രകാരമാണു തീരുമാനം.
നിലവില്‍ 1.25 കിലോമീറ്റര്‍ വരെ ഓട്ടോറിക്ഷയ്ക്ക് മിനിമം ചാര്‍ജ് 20 രൂപയും ടാക്സിയ്ക്ക് മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്.