25
Wednesday
November 2020

ഓട്ടോ-ടാക്‌സി മിനിമം ചാര്‍ജില്‍ വര്‍ദ്ധന; പണിമുടക്ക് പിന്‍വലിച്ചു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം : ഓട്ടോ ടാക്സികള്‍ നവംബര്‍ 18ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.

സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കാമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. ഓട്ടോ മിനിമം ചാര്‍ജ് 20 രൂപയിൽ നിന്നും 30 ആക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തിലായിരുന്നു കമ്മീഷന്‍ ശുപാര്‍ശ.

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ തിരുമാനമായെന്നും ഡിസംബര്‍ ഒന്നു മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. 2014ലാണ് അവസാനമായി ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിച്ചത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com