ആലപ്പുഴ: വിദ്യാര്‍ത്ഥികളില്‍ ഇലക്ഷന് സംബന്ധിച്ചുള്ള അവബോധം വളര്‍ത്തുക, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക എന്നിവ ലക്ഷ്യമിട്ട് സ്വീപിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസ് നടത്തി. എസ്.ഡി. കോളജില്‍ നടന്ന പരിപാടി നോഡല്‍ ഓഫീസര്‍ രാധകുമാര് ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന വിധം, വിവിപാറ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനം എന്നിവ വിശദീകരിക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തു നോക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അത് ചേര്‍ക്കാനായി ഹൈല്‍പ് ഡെസ്കും സജ്ജീകരിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലേയും കോളജുകളില്‍ ഇത്തരത്തിലുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് നോഡല്‍ ഓഫീസര്‍ പറഞ്ഞു. ടി.കെ.എം.എം. കോളജ് നങ്ങ്യാര്‍കുളങ്ങര, ക്രിസ്റ്റിയന്‍ കോളജ് ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും സ്വീപിന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടികള്‍ നടത്തി. അസി. നോഡല്‍ ഓഫീസര്‍ ഫമിന് എസ്.തം വിഷയാവതരണം നടത്തി. റാണി, ശ്രീനിവാസ്, കെ. നാരായണന്, ഷെറീന എന്നിവര്‍ പ്രസംഗിച്ചു.
സ്വീപിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസ്
Share.