4
Friday
December 2020

ആയുഷ് ഡോക്ടര്‍മാര്‍ ഒരു മാസ ശമ്പളം നല്‍കി

Google+ Pinterest LinkedIn Tumblr +

കണ്ണൂര്‍ : ‘എൻ്റെ ഒരു മാസം കേരളത്തിന്’ -പദ്ധതി പ്രകാരം ആയുഷ് വകുപ്പിലെ ഡോക്ടര്‍മാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി വിഭാഗങ്ങളിലെ 86 ഡോക്ടര്‍മാരാണ് സമ്മതപത്രം കൈമാറിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ സമ്മതപത്രം സ്വികരിച്ചു. ആയുര്‍വേദ ഡി എം ഒ ഡോ.എസ് ആര്‍ ബിന്ദു, ഹോമിയോ ഡി എം ഒ ഡോ.ബിജുകുമാര്‍, എന്‍ എച്ച് എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ കെ വി ലതീഷ്, നാഷണല്‍ ആയുഷ് മിഷന്‍ ഡി പി എം ഡോ കെ സി അജിത് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com