25
Wednesday
November 2020

പൊത് സ്വത്ത് വിറ്റഴിക്കുന്ന ബജറ്റ്; കേന്ദ്ര ബജറ്റിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എംപി

Google+ Pinterest LinkedIn Tumblr +

കൊല്ലം: രാജ്യത്തെ പൊതു സ്വത്ത് പൂര്‍ണ്ണമായും വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. നൂറ് ശതമാനം സ്വകാര്യവത്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഐസിയുടെ ഓഹരികള്‍ പോലും വിറ്റഴിക്കുകയാണ്. രാജ്യത്തിന്റെ പൊതു സ്വത്തിന്റെ സമ്പൂര്‍ണ വില്‍പ്പനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശങ്ങള്‍ അപ്രസക്തം ആണെന്ന് തുറന്ന് സമ്മതിക്കുന്നതാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വളര്‍ച്ച നിരക്ക് എത്രയെന്ന് കൃത്യമായി പറയാന്‍ പോലും ധനമന്ത്രിക്ക് ആയില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com