25
Wednesday
November 2020

ബൈജു ഗോപാലൻ യുഎഇയിൽ അറസ്റ്റിലായത് ചതിയിലൂടെയെന്ന് ഗോകുലം ഗോപാലൻ

Google+ Pinterest LinkedIn Tumblr +

ദുബായ്: ബൈജു ഗോപാലൻ യു.എ.ഇ.യിൽ അറസ്റ്റിലായതിന് പിന്നിൽ കൊടും ചതിയെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാനും എം.ഡി.യുമായ ഗോകുലം ഗോപാലൻ. ബൈജു ഗോപാലനെ ജയിലിൽനിന്ന് ഇറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

ചെക്കുകേസിൽ യാത്രാവിലക്ക് നിലവിലുള്ള ബൈജു വ്യാജരേഖ ചമച്ച് രക്ഷപെടാൻ ശ്രമിച്ചെന്നാരോപിച്ചാണ് ഒമാൻ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഇപ്പോൾ അൽ ഐൻ ജയിലിലാണ് ബൈജുവുള്ളത്.

തമിഴ്നാട് സ്വദേശിയായ രമണിയാണ് ബൈജുവിനെതിരേ യു.എ.ഇ.യിൽ പരാതി നൽകിയത്. രമണിയുടെ സ്ഥാപനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കേസിനാധാരം. ഇതിനായി പണവും ചെക്കുകളും ബൈജു നൽകിയിരുന്നു. ഇതിൽ, രണ്ടുകോടി ദിർഹത്തിന്റെ (ഏതാണ്ട് 39.5 കോടി ഇന്ത്യൻ രൂപ) ചെക്ക് മടങ്ങിയെന്നുകാണിച്ച് രമണി പരാതി നൽകുകയായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com