24
Tuesday
November 2020

അ​പ​ക​ട​സ​മ​യ​ത്ത് വാ​ഹ​ന​മോ​ടി​ച്ച​ത് ബാ​ല​ഭാ​സ്ക​റെ​ന്നു ഡ്രൈ​വ​റു​ടെ മൊ​ഴി

Google+ Pinterest LinkedIn Tumblr +

തി​രു​വ​ന​ന്ത​പു​രം: വ​യ​ല​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റും മകളും മരിച്ച കാറപകടമുണ്ടായ സ​മ​യ​ത്ത് ബാ​ല​ഭാ​സ്ക​ർ ത​ന്നെ​യാ​ണു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്നു ഡ്രൈ​വ​ർ അ​ർ​ജു​നന്റെ മൊ​ഴി. കൊ​ല്ല​ത്തു​നി​ന്നു ബാ​ല​ഭാ​സ്ക​റാ​ണു വാ​ഹ​നം ഒ​ടി​ച്ചി​രു​ന്ന​തെ​ന്നും താ​ൻ പി​ൻ​സീ​റ്റി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ർ​ജു​ൻ പ​റ​ഞ്ഞു. ബാ​ല​ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യും മ​ക​ൾ തേ​ജ​സ്വി​നി​യും മു​ൻ​സീ​റ്റി​ലാ​ണി​രു​ന്ന​തെ​ന്നും അ​ർ​ജു​ൻ പോ​ലീ​സി​നെ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ 25-നു ​പ​ള്ളി​പ്പു​റം സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​ന​ടു​ത്തു​വ​ച്ച് ബാ​ല​ഭാ​സ്ക​റും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​ക മ​ക​ൾ തേ​ജ​സ്വി​നി ബാ​ല അ​പ​ക​ട ദി​വ​സം ത​ന്നെ മ​രി​ച്ചു. ഒ​രാ​ഴ്ച​യോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​തി​നു ശേ​ഷം ഒ​ക്ടോ​ബ​ർ ര​ണ്ടി​നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​ന്ത്യം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭാ​ര്യ ല​ക്ഷ്മി സു​ഖം ​പ്രാ​പി​ച്ചു വ​രി​ക​യാ​ണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com