പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി ശബരിമല നട അഞ്ചിന് തുറക്കാനിരിക്കെ ശബരിമലയില്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ പി ബി നൂഹ് വ്യക്തമാക്കി.
പമ്പ, ഇലവുങ്കല്‍, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ അര്‍ധരാത്രി മുതല്‍ 6ന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. അതേസമയം ശബരിമലയില്‍ ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പോലീസ് നാല് മേഖലകളിലായി തിരിഞ്ഞാണ് സുരക്ഷ ഒരുക്കുന്നത്.പത്തനംതിട്ട എസ് പി ടി നാരായണന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.