24
Tuesday
November 2020

ബാണാസുരസാഗര്‍ നാളെ രാവിലെ തുറക്കും; ജാഗ്രത നിര്‍ദേശം

Google+ Pinterest LinkedIn Tumblr +

വയനാട്‌: മഴ കനത്ത സാഹചര്യത്തില്‍ ബാണാസുരസാഗര്‍ ഡാം നാളെ രാവിലെ ഒൻപതരയ്ക്ക് തുറക്കും. രാവിലെ ഏഴരക്ക് മുമ്പ് ഡാം പരിസരത്തുള്ള മുഴുവന്‍ ജനങ്ങളേയും മാറ്റാന്‍ നിര്‍ദേശം. ഒന്നര മീറ്റര്‍ വെള്ളം ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ വർഷം ബാണാസുര ഡാം പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്. 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. നിലവില്‍ 771.2 മീറ്റര്‍ എന്ന നിലയിലെത്തിയിട്ടുണ്ട്. 773.9 എന്ന നിലയിലെത്തിയാല്‍ നിയന്ത്രിതമായ അളവില്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com