9
Sunday
May 2021

ഇന്ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്; എ.ടി.എം പ്രവർത്തനത്തെ ബാധിക്കില്ല

Google+ Pinterest LinkedIn Tumblr +

കൊച്ചി: വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്ക് പൂര്‍ണമായിരിക്കുമെന്നും എല്ലാ പൊതുമേഖലാ–ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ ജീവനക്കാരും ഓഫിസര്‍മാരും പങ്കെടുക്കുമെന്നും യൂണിയൻ ഐക്യവേദി അവകാശപ്പെട്ടു.

തുടര്‍ച്ചയായ രണ്ടുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ബാങ്കുകൾ പറയുന്നു. വെള്ളിയാഴ്ചയും ബാങ്ക് ജീവനക്കാർ പണിമുടക്കിയിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com