27
Wednesday
January 2021

രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ നാളെയും മറ്റന്നാളും പണിമുടക്കും

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ നാളെയും മറ്റന്നാളും പണിമുടക്കുന്നു.ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാര്‍ പണി മുടക്കുന്നത്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികളുമായി വ്യാഴാഴ്ച ചര്‍ച്ച നടന്നെങ്കിലും സമവായം കണ്ടെത്താനായില്ല.

ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ കടുംപിടുത്തം തുടരുകയാണെന്നും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും യൂണിയനുകള്‍ അറിയിച്ചു. 20 ശതമാനം ശമ്പളവര്‍ധനയാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com