26
Friday
February 2021

ശബരിമലയിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ; തീർഥാടകരെ നാളെ ഉച്ച മുതൽ കടത്തിവിടും

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ശബരിമലയിൽ നാലിടങ്ങളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇന്ന് അർദ്ധരാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരും. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഭക്തരുടെ പ്രതിഷേധം ഉണ്ടായാൽ കർശനമായി തടയുന്നതിനാണിത്.

മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ സർവകക്ഷി യോഗം പരാജയപ്പെട്ടതോടെ സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. ജലപീരങ്കി ഉൾപ്പെടെയുള്ള സന്നാഹങ്ങൾ നിലയ്ക്കലിൽ ഒരുക്കിയിട്ടുണ്ട്.

മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രം നാളെയാണ് തുറക്കുക. ശബരിമല-മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നാളെ നടക്കും. അയ്യപ്പദർശനത്തിനെത്തുന്ന ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

തീർഥാടകർക്ക് സഹായങ്ങൾ മികച്ച നിലയിൽ നൽകുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തിൽ എമർജൻസി ഓപ്പറേഷൻ സെൻററുകൾ വിവിധ സ്ഥലങ്ങളിൽ പ്രവർത്തനം നടത്തും. എഡിഎം വി.ആർ. പ്രേംകുമാർ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും. തീർഥാടകർക്ക് ശക്തമായ സുരക്ഷ ഒരുക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂമുകളും പൊലീസ് തുറന്നു. കെഎസ്ആർടിസി ആവശ്യമായ യാത്ര സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതായി ആരോഗ്യവകുപ്പും അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com