22
Thursday
April 2021

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച പരിസ്ഥിതി; കേരളത്തിന് അംഗീകാരം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: 2018 ലെ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റേറ്റ് സ്റ്റാര്‍ട് അപ് റാങ്കിങ്ങില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെയും തെരഞ്ഞെടുത്തു. സ്റ്റാര്‍ട് അപ് മേഖലയില്‍ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിലാണ് കേരളം ദേശീയ തലത്തില്‍ അംഗീകാരം നേടിയെടുത്തത്. കേന്ദ്ര കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ നയ പ്രോത്സാഹന വകുപ്പ്, സംസ്ഥാനങ്ങള്‍ സ്റ്റാര്‍ട് അപ് മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിശ്ചയിച്ചത്.

എല്ലാ ജില്ലകളിലും സംരംഭകത്വസെല്ലുകള്‍ സജ്ജമാക്കുകയും സ്റ്റാര്‍ട് അപ്പുകള്‍ക്ക് ധനസഹായം നല്‍കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കുകയും ചെയ്തത് ഈ മേഖലയിലെ കേരളത്തിന്റെ നേട്ടമായി കേന്ദ്രം കണ്ടെത്തി. സ്റ്റാര്‍ട് അപ് നയം നടപ്പാക്കുന്നതിലും ഇന്‍ക്യുബേഷന്‍ ഹബ്ബുകള്‍ സജ്ജമാക്കുന്നതിലും കേരളം മുന്നേറ്റം നടത്തിയെന്നും കേന്ദ്രം വിലയിരുത്തിയിട്ടുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com