ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അവശ്യ ചികിത്സ ലഭ്യമാക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി. തീഹാര്‍ ജയിലില്‍ കഴിയുന്ന ചന്ദ്രശേഖര്‍ ആസാദിന് എയിംസില്‍ ചികിത്സ ഉറപ്പാക്കണമെന്ന് തീസ്ഹസാരി കോടതി ഉത്തരവിട്ടിരുന്നു. രക്തസംബന്ധമായ അസുഖം ഉണ്ടെന്ന് മനസിലായിട്ടും ജയില്‍ അധികൃതര്‍ ചികിത്സ നല്‍കാത്തതിലാണ് കോടതി അതൃപ്തി അറിയിച്ചത്. തടവിലായാലും പുറത്തായാലും വ്യക്തിയുടെ ജീവന് രക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു. നിരോധനാജ്ഞ ലംഘിച്ച് പൗരത്വനിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അവശ്യ ചികിത്സ നല്‍കിയില്ല; അതൃപ്തി അറിയിച്ച് കോടതി
Share.