24
Tuesday
November 2020

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്: ഉപാധികളോടെ ഡല്‍ഹിയില്‍ പ്രവേശിക്കാം

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ഡല്‍ഹിയില്‍ പ്രവേശിക്കാം. ആരോഗ്യകാര്യങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കുമായി ഡല്‍ഹി സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കികൊണ്ടാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് കോടതി നല്‍കിയിരിക്കുന്നത്.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ അദ്ദേഹത്തിന് കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം സന്ദര്‍ശന ദിവസവും സമയവും മുന്‍കൂട്ടി ഡിസിപിയെ അറിയിച്ച ശേഷം മാത്രമേ ആസാദിന് ഡല്‍ഹി പ്രവേശിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.

ഡല്‍ഹിയില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ സാന്നിധ്യം അക്രമത്തിലേക്കോ അശാന്തിയിലേക്കോ നയിക്കുമെന്ന് തെളിയിക്കാന്‍ പ്രൊസീക്യൂഷന്‍ പരാജയപ്പെട്ടു. ചന്ദ്രശേഖര്‍ ആസാദ് ഗുരുതരമായ കുറ്റം ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ആസാദിനെതിരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പോലീസും അറിയിച്ചു. ബിജെപി നേതാവ് ഡിസംബര്‍ 21-നാണ് ഭീം ആര്‍മി തലവനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com