25
Wednesday
November 2020

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു

Google+ Pinterest LinkedIn Tumblr +

വെള്ളിമൂങ്ങ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ബിജു മേനോനും ജിബു ജേക്കബും. ബിജു മേനോന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയ ചിത്രം. ബിജു മേനോന്റെ സിപി മാമച്ചന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ലോ ബജറ്റ് ചിത്രമായിരുന്നെങ്കിലും മികച്ച കളക്ഷൻ നേടി.

വെള്ളിമൂങ്ങയ്ക്ക് ശേഷം താനും ജിബു ജേക്കബും വീണ്ടുമൊന്നിക്കുന്നതായി ബിജു മേനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന് ആദ്യരാത്രി എന്നാണ് പേര്. ഹാരിസും ജെബിനും ആണ് തിരക്കഥ. ബിജിബാല്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീജിത്ത് നായര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു കുടുംബ ചിത്രമായിരിക്കും ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളിമൂങ്ങയ്ക്ക് ലഭിച്ച സ്വീകാര്യത പുതിയ ചിത്രത്തിനും ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com