22
Thursday
April 2021

പന്തളത്ത് വാഹനാപകടം; ഒരാൾ മരിച്ചു

Google+ Pinterest LinkedIn Tumblr +

പന്തളം: ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബി-കോം വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പന്തളം പറന്തൽ വല്ലാറ്റൂർ കോയിപ്പള്ളി തെക്കേതിൽ സേതുകുമാറിന്റെ മകൻ വിഷ്ണുവാണ് (19) മരിച്ചത്. ഇന്ന് പുലർച്ചെ പന്തളം ചിത്രാ ആശുപത്രിക്ക് സമീപം എംസി റോഡിലായിരുന്നു അപകടം.

പന്തളം കടയ്ക്കാട് ചന്തയിൽ ഫിഷ് കമ്മീഷൻ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന യുവാവ് സ്ഥാപനത്തിലേക്ക് വരികയായിരുന്നു. പന്തളം ഭാഗത്തേക്ക് വന്ന ലോറിയുടെ പിന്നിൽ വിഷ്ണുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു സംഭവസ്ഥലത്ത് തന്നെ മരിച്ചു. രോഹിണിയാണ് മാതാവ്. സഹോദരൻ ജിഷ്ണു. സംസ്കാരം പിന്നീട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com