19
Monday
October 2020

ഇടുക്കി രൂപത പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു

Google+ Pinterest LinkedIn Tumblr +

ഇടുക്കി: ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു. 78 വയസായിരുന്നു. കോലഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

2003 ല്‍ ഇടുക്കി രൂപത രൂപീ‌കരിച്ചപ്പോള്‍ അധ്യക്ഷനായി ചുമതലയേറ്റ ബിഷപ്പ് ഒന്നര പതിറ്റാണ്ട് രൂപതയുടെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. കുടിയേറ്റ കർഷകർക്കുവേണ്ടി ശബ്ദമുയർത്തിയ വൈദീകനായിരുന്നു അദ്ദേഹം. ഇടുക്കിക്കാരുടെ ഭൂപ്രശ്‌നങ്ങളിലും പട്ടയവിഷയത്തിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി ജാതി-മത ഭേദമെന്യേ ഏവരുടെയും ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരികൂടിയായിരുന്നു.

1971 മാര്‍ച്ച്‌ 15-ന് കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളിയില്‍ മാര്‍ മാത്യു പോത്തനാമൂഴിയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ അസി. വികാരിയായാണ് ആദ്യ നിയമനം.

കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടില്‍ ലൂക്ക-എലിസബത്ത് ദമ്പതികളുടെ15 മക്കളില്‍ മൂന്നാമനായും ആണ്‍മക്കളില്‍ ഒന്നാമനായും 1942 സെപ്റ്റംബര്‍ 23-നാണ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജനനം.

ഭൗതീക ശരീരം നിര്‍മല മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. സംസ്കാരം പിന്നീട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com