ജമ്മു: ബിജെപി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹറും സഹോദരന് അജീത് പരിഹറും വെടിയേറ്റു മരിച്ചു. വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെതുടര്‍ന്ന് കിഷ്ത്വറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണത്തെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അശോക് കൗൾ അപലപിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജമ്മു മേഖലയിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെതിരെയുള്ള ആദ്യ ആക്രമണമാണിത്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ (ജമ്മു) സഞ്ജീവ് വർമ പറഞ്ഞു