27
Tuesday
October 2020

മന്ത്രവാദത്തിന്റെ മറവില്‍ വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യിച്ച് പീഡനം; അമ്മയും സുഹൃത്തുക്കളും അറസ്റ്റില്‍

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ നിര്‍ബന്ധിപ്പിച്ച് വിവാഹം ചെയ്യിപ്പിച്ച് പീഡനം. കേസില്‍ കുട്ടിയുടെ അമ്മയും രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയും അറസ്റ്റില്‍. തലയല്‍ ആലുവിള വണ്ടിത്തടം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ സുനു എന്നു വിളിക്കുന്ന വിനോദ്(30) ആണ് അറസ്റ്റിലായത്.

അറസ്റ്റിലായ രണ്ടാം ഭര്‍ത്താവ് പീഡനത്തിരയായ കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചതിന് നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. അമ്മൂമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്ന 17-കാരിയാണ് പീഡനത്തിനിരയായത്. കുട്ടിയെ അമ്മ താമസിക്കുന്ന വീട്ടില്‍ വിളിച്ചുവരുത്തുകയും വീട്ടില്‍ ഐശ്വര്യം ലഭിക്കുന്നതിനെന്നു പറഞ്ഞ് മന്ത്രവാദിയെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ സമ്മതമില്ലാതെ അടുത്ത ക്ഷേത്രത്തില്‍വച്ച് താലി കെട്ടിയശേഷം ഇവരോടൊപ്പം താമസിപ്പിച്ച് പീഡനത്തിന് ഒത്താശ ചെയ്യുകയായിരുന്നു. പിന്നീട് കുട്ടിയെ സ്‌കൂളില്‍ വിട്ടിരുന്നില്ല.

അമ്മയുടെ വീട്ടില്‍നിന്നു കഴിഞ്ഞദിവസം രക്ഷപ്പെട്ട കുട്ടി അമ്മൂമ്മയുടെ വീട്ടിലെത്തിയശേഷം സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. മന്ത്രവാദി വിനോദിനെതിരേ പോക്‌സോ കേസെടുത്തു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com