കൊച്ചി : തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അവസാന നിമിഷം കേരള ബ്ലാസ്റ്റേഴ്സിന് സമനില. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ചു പിടിച്ചു നില്‍ക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തോടുകൂടിയാണ് പോരാട്ടത്തിന്റെ ചൂട് അല്‍പ്പം കൂടിയത്. രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ലീഡെടുത്ത ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അവസാന നിമിഷം വഴങ്ങിയ ഗോളില്‍ സമനിലയുടെ നിരാശ. സ്കോര്‍ : ബ്ലാസ്റ്റേഴ്സ് (1) – ഡല്‍ഹി (1).
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോര്‍ണര്‍ കിക്കില്‍ ബോക്സിനുള്ളില്‍ വെച്ച് വിനീതിന്റെ ഇടങ്കാലന്‍ ഷോട്ടാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. എന്നാല്‍ ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ല, 84-ാം മിനിറ്റില്‍ ക്ലോസ് റേഞ്ച് ഹെഡറിലൂടെ ആന്‍ഡ്രിജ കാലുജെറോവികിന്റെ ഗോളാണ് സമനിലക്കുരുക്കില്‍ ബ്ലാസ്റ്റേഴ്സിനെ അകപെടുത്തിയത്.
ഡല്‍ഹി മൂന്നു മല്‍സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി എട്ടാം സ്ഥാനത്തു തുടരുമ്പോൾ അഞ്ചു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തെത്തി നില്ക്കുന്നു.