ഗോവ: ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ കേരള ബാസ്റ്റേഴ്സിന് വീണ്ടും തോൽവി. എഫ്സി ഗോവയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വീഴ്ച. ജയത്തോടെ 16 മത്സരങ്ങളിൽനിന്ന് 31 പോയിന്റുമായി ഗോവ സെമി ഉറപ്പിച്ചു.
ഫെറാൻ കോറോമിനസാണ് 22-ാം മിനിറ്റിൽ കേരളത്തിന്റെ വലയിലേക്ക് ആദ്യ നിറയൊഴിച്ചത്. തൊട്ടുപിന്നാലെ ഇഡു ബെഡിയയും കേരളത്തിന്റെ വല ചലിപ്പിച്ചു. ഇതോടെ പ്രതിരോധത്തിലായ കേരള ബാസ്റ്റേഴ്സ് ഗോളിനായി പോരുതിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. 78-ാം മിനിറ്റിൽ ഹുഗോ ബോമസ് കേരളത്തിനുമേൽ അവസാന ആണിയും അടിച്ചു. ഈ സീസണിൽ 3-1നാണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് ഗോവയോട് തോറ്റത്.