20
Tuesday
October 2020

അര്‍ജന്റീനക്കെതിരെ ബ്രസീലിന് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം

Google+ Pinterest LinkedIn Tumblr +

റിയാദ്: ലോകം ആവേശത്തോടെ കാത്തിരുന്ന അര്‍ജന്റീന ബ്രസീൽ പോരാട്ടത്തില്‍ ബ്രസീലിന് ജയം. ഓരോ മിനിറ്റിലും ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തില്‍ ഇഞ്ചുറിടൈമിന്റെ മൂന്നാംമിനിറ്റില്‍ നേടിയ ഗോളിനാണ് ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പിച്ചത്. സൂപ്പര്‍താരം നെയ്മറെടുത്ത കോര്‍ണര്‍ കിക്കില്‍ മിറാന്‍ഡയാണ് ബ്രസീലിന് വിജയഗോള്‍ സമ്മാനിച്ചത്.

ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ഡി മരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങളില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. കളിയില്‍ മികവ് പുലര്‍ത്തിയെങ്കിലും ബ്രസീലിന് ഗോള്‍ നേടാന്‍ ഇഞ്ചുറിടൈം വരെ കാത്തിരിക്കേണ്ടി വന്നു. കളിയിലുടനീളം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒടുവില്‍ നെയ്മറുടെ കാലുകളില്‍ നിന്ന് ഗോളിലേക്കുള്ള വഴിയും തുറന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com