19
Tuesday
January 2021

രാജ്യത്തെ ഏറ്റവും വലിയ സ്വയം വിരമിക്കല്‍ നാളെ; 78,559 ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പിരിഞ്ഞ് പോകും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: 78,559 ബിഎസ്എന്‍എല്‍ ജീവനക്കാര്‍ നാളെ വിരമിക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശങ്ങളുടെ ഭാഗമായാണ് ജീവനക്കാര്‍ സ്വയം വിരമിക്കുന്നത്.

ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. എല്ലാ ജീവനക്കാര്‍ക്കും ജനുവരി ആദ്യം കൊടുക്കേണ്ട ഡിസംബറിലെ ശമ്പളം ബുധനാഴ്ച വരെ വിതരണം ചെയ്തിട്ടില്ല. കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ശേഷിക്കുക.

1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. വിരമിക്കല്‍ ആനുകൂല്യത്തിന്റെ പകുതി തുക മാര്‍ച്ച് 31-നുമുമ്പും ബാക്കി ജൂണ്‍ 30-നുമുമ്പും നല്‍കും.

കുടിശ്ശിക ശമ്പളത്തുക ഫെബ്രുവരിയില്‍ നല്‍കുമെന്നാണ് വിവരം. ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നതുകൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com