കോഴിക്കോട്: സി.കെ ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക്. കോഴിക്കോട് നടന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ സി.കെ ജാനുവിന്റെ പാര്‍ട്ടി തീരുമാനിച്ചത്. എല്‍.ഡി.എഫ് പ്രവേശം സംബന്ധിച്ച് നേതാക്കളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സി.കെ ജാനു പറഞ്ഞു.
മന്ത്രി എകെ ബാലന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവരുമായി സി.കെ ജാനു ചര്‍ച്ചകള്‍ നടത്തിയിരുന്നു. സി.പി.എം നേതൃത്വവുമായാണ് അടുത്ത ഘട്ടം ചര്‍ച്ചകള്‍ നടത്തുക. അതിനായി ഡിസംബര്‍ മൂന്നിന് എ.കെ.ജി സെന്ററിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.