ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനിരിക്കെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീണ്ടും കസ്റ്റഡിയില്‍ എടുത്തു.
പൗരത്വ ഭേദഗതി നിയമത്തിനും പൗര റജിസ്റ്ററിനുമെതിരെ ഹൈദരാബാദില്‍ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധ പരിപാടിക്കു മുമ്പാണ് ആസാദിനെ ലങ്കര്‍ഹൗസ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധത്തിനു ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലെന്നും പരിപാടിയുമായി മുന്‍പോട്ടു പോകാതിരിക്കാനാണ് കസ്റ്റിഡിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ മാസം രാജ്യതലസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് ആളുകളെ ഇളക്കിവിട്ടു എന്ന കേസില്‍ ജയിലിലായിരുന്ന ആസാദ് ഈ മാസം 16നാണ് ജാമ്യത്തിലിറങ്ങിയത്. പത്ത് ദിവസങ്ങള്‍ക്കു ശേഷമാണ് ദലിത് നേതാവ് വീണ്ടും പോലീസ് കസ്റ്റഡിയിലാകുന്നത്.