25
Wednesday
November 2020

മതസ്പര്‍ദ്ധ വളര്‍ത്താന്‍ വ്യാജ ആരോപണം; ബിജെപി നേതാവിനെതിരെ കേസ്

Google+ Pinterest LinkedIn Tumblr +

മലപ്പുറം: പൈങ്കണ്ണൂരില്‍ സി.എ.എയുടെ പേരില്‍ കുടിവെള്ളം നിഷേധിച്ചെന്ന ട്വിറ്റ് ചെയ്ത ബിജെപി നേതാവും ചിക്കമംഗലൂരു എംപിയുമായ ശോഭ കരന്ദലജെയ്‌ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു.

മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 എ വകുപ്പ് പ്രകാരമാണ് പ്രാദേശിക ബിജെപി നേതാവ് ഗണേശന്‍ അടക്കം സേവാഭാരതി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചതിന് ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ശോഭ കരന്ദലജെയുടെ ട്വിറ്റര്‍ പോസ്റ്റിനെതിരെയാണ് കേസ്. വ്യാജ പരാതികള്‍ ഉയര്‍ത്തിയതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയാണ് പൈങ്കണ്ണൂര്‍ ചെറുകുന്ന് കോളനി. നാട്ടുകാരനായ മുഹമ്മദലിയുടെ കിണറില്‍നിന്നാണ് കോളനിനിവാസികള്‍ വെള്ളമെടുത്തിരുന്നത്. ജനുവരി 11-ന് കോളനിയിലെ മൂന്നു കുടുംബത്തില്‍നിന്നുള്ളവര്‍ ബിജെപി സംഘടിപ്പിച്ച സിഎഎ വിശദീകരണ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഈ കുടുംബങ്ങളടക്കം കോളനിയിലെ 12 കുടുംബങ്ങള്‍ക്ക് മുഹമ്മദലി കുടിവെള്ളം നിഷേധിച്ചുവെന്നാണ് ആരോപണം.

കുറ്റിപ്പുറം സ്വദേശി അഡ്വ. സുഭാഷ് ചന്ദ്രന്‍ മലപ്പുറം എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുറ്റിപ്പുറം പോലീസ് ശോഭ കലന്ദരജെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com