തിരുവനന്തപുരം: നാലാഞ്ചിറ ഗിരിദീപം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന നവകേരള കര്‍മ്മ പദ്ധതിയുടെ ദ്വിദിന ശില്പശാലയില് വൈവിദ്ധ്യമാര്‍ന്ന രുചികളുമായി കഫേ കുടുംബശ്രീ.കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജനപ്രതിനിധികളുടെയും
ഉദ്യോഗസ്ഥരുടെയും നാവിന് ഒരു പോലെ രുചി പകരുന്ന വിഭവങ്ങളാണ് ഇവിടെ ഒരുക്കിയത്.
ലഘു ഭക്ഷണം ഉള്‍പ്പെടെ പ്രാതല്‍ മുതല്‍ അത്താഴം വരെ അഞ്ച് നേരമാണ് ഭക്ഷണം വിളമ്പിയത്. തെക്കന്‍ ജില്ലക്കാര്‍ക്കായി ചമ്പാവ് അരി വിഭവങ്ങള്‍ ഒരുക്കിയപ്പോള്‍ വടക്കന്‍ ജില്ലക്കാര്‍ക്കായി വെള്ള അരി വിഭവങ്ങളും ഒപ്പം കരുതി. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക കൊണ്ടുള്ള വിഭവവും ഊണിന് മാറ്റ് കൂട്ടി .രണ്ട് ദിവസവും ഊണിനൊപ്പം പായസം വിളമ്പിയത് അതിഥികള്‍ക്ക് മധുരം പകര്‍ന്നു.
വിവിധ യൂണിറ്റുകളില്‍ നിന്നായി എഴുപതോളം കുടുംബശ്രീ അംഗങ്ങളാണ് പാചകത്തിനും മറ്റുമായി കര്‍മനിരതരായത്.