മലപ്പുറം : കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു വിവിധ മേഖലകളിലായി ജില്ലക്കുണ്ടായത് 1568,59,63,140 രൂപയുടെ നഷ്ടമെന്നു പ്രാഥമിക റിപ്പോര്‍ട്ട്. ഇന്നലെ ജില്ലയിലെത്തിയ ലോകബാങ്ക്, എ.ഡി.ബി സംഘത്തിനു മുന്നില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഈ കണക്ക് അവതരിപ്പിച്ചു. കൂടുതല്‍ നഷ്ടം കണക്കാക്കുന്നത് വീടുകള്‍ക്കാണ്. 592,38,56,000 രൂപയാണ് വീടുകള്‍ തകര്‍ന്നതു മൂലം നഷ്ടമുണ്ടായത്. 1080 വീടുകള്‍ പൂര്‍ണ്ണമായും 5558 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
പൊതു കെട്ടിടങ്ങളുടെ തകര്‍ച്ചയിലൂടെ 11,42,71,675 രൂപയുടെ നഷ്ടം കണക്കാക്കുന്നു. റോഡുകളും പാലങ്ങളും തകര്‍ന്ന വകയില്‍ ഗതാഗത മേഖലയില്‍ 333,05,20,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ശുദ്ധ ജല വിതരണം, ഡ്രെയിനേജുകള്‍ ഉള്‍പ്പെടെ നഗര അടിസ്ഥാന സൗകര്യങ്ങളുടെ ഇനത്തില്‍ 20,15,84,000 രൂപയുടെ നഷ്ടമാണുണ്ടായത്. ഗ്രാമീണ അടിസ്ഥാന സൗകര്യ മേഖലയില്‍ 88,12,69,300 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജലസേചന മേഖലയില്‍ 48,18,90,000 രൂപയുടെ നഷ്ടവുമുണ്ട്. മല്‍സ്യ ബന്ധന, ടൂറിസം, ചെറുകിട വ്യവസായ മേഖലയില്‍ 15,51,51,000 രൂപയാണ് നഷ്ടം. കൃഷി, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയ മേഖലയില്‍ 452,01,14,737 രൂപയുടെ നഷ്ടമാണുണ്ടായത്.ഊര്‍ജ്ജ മേഖലയില്‍ 6,58,79,848 രൂപയുടെയും പരിസ്ഥിതി, ജൈവ വൈവിധ്യ മേഖലയില്‍ 1,14,26,580 രൂപയുടെയും നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയത്. നഷ്ടങ്ങളുടെഅന്തിമ റിപ്പോര്‍ട്ട് ഈ മാസം 19 ന് ലഭ്യമാവും