16
Friday
April 2021

കാറപകടം; ബാലഭാസ്‌ക്കറിന്റേയും ലക്ഷ്മിയുടേയും നില ഗുരുതരമായി തുടരുന്നു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ഇന്നലെ പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റേയും ഭാര്യ ലക്ഷ്മിയുടേയും നില ഗുരുതരമായി തുടരുന്നു. എന്നാൽ ഡ്രൈവർ അപകട നില തരണം ചെയ്തു.

ബാലഭാസ്‌ക്കറിന് നട്ടെല്ലിനും കഴുത്തിനും ക്ഷതമേറ്റിട്ടുണ്ട്. ലക്ഷ്മിക്കും തലക്കും കൈകാലുകള്‍ക്കുമേറ്റ പരിക്കുകള്‍ക്ക് പുറമെ ആന്തരിക രക്തസ്രാവവുമുണ്ട്. ലക്ഷ്മിയുടെ കാലുകള്‍ക്ക് ഒടിവുണ്ട്. വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ എന്ന യുവാവിന് തലക്കാണ് പരുക്ക്.

ഏകമകള്‍ തേജസ്വിബാല മരിച്ച വിവരം ഇരുവരേയും അറിയിച്ചിട്ടില്ല. സ്വകാര്യ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് കുഞ്ഞിന്റെ മൃതദേഹം. രണ്ടു വയസ്സായിരുന്നു പ്രായം.

കുഞ്ഞിനെയുമൊത്ത് തൃശൂര്‍ വടക്കുംന്നാഥ ക്ഷേത്രത്തില്‍ തൊഴുതു മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കാറിന്റെ മുന്‍ സീറ്റില്‍ ബാലഭാസ്‌ക്കറിന്റെ മടിയില്‍ ഉറങ്ങുകയായിരുന്നു മകള്‍ തേജസ്വിബാല. സംഭവ സ്ഥലത്തുവെച്ച് തന്നെ തേജസ്വി മരിക്കുകയായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com