
വനിതാ മതിൽ; നവോത്ഥാന നായകരോടൊപ്പം പിണറായിയും, വെള്ളാപ്പള്ളിയും, പുന്നല ശ്രീകുമാറും
പത്തനംതിട്ട: ദേശീയ ജനജാഗ്രത പരിക്ഷത്ത് വനിതാ മതിലിൻ്റെ പ്രചാരണത്തിനായി പുറത്തിറക്കിയ വീഡിയോ കാണുന്നവർ ഒന്ന് ഞെട്ടും. കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൻ്റെ ഭാഗമായ മഹാരഥൻമാരോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ തുടങ്ങിയവരുടെ ചിത്രങ്ങളും.
ശ്രീ നാരായണ ഗുരു, അയ്യങ്കാളി, ഡോ: ബി.ആർ. അംബേദ്കർ, …