
Browsing: Palakkad

എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഫ്രണ്ട് ഓഫീസ്, വിത്ത് ഗോഡൗണ്‍, വാഹന പാര്‍ക്കിങ് ഷെഡ് ഉദ്ഘാടനം ചെയ്തു
പാലക്കാട്: എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഫ്രണ്ട് ഓഫീസ്, വിത്ത് ഗോഡൗണ്‍, വാഹന പാര്‍ക്കിങ് ഷെഡ് എന്നിവയുടെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വസന്തകുമാരി അധ്യക്ഷയായി.
പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫ്രണ്ട് ഓഫീസ് സംവിധാനമെന്നും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്ന വിധമാവും ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനങ്ങളെന്നും …

ചെമ്പൈ പൈതൃക സംഗീത ഗ്രാമം നിര്‍മാണ പൂര്‍ത്തീകരിക്കാൻ ആവശ്യമെങ്കില്‍ കൂടുതൽ തുക : മന്ത്രി കടകംപള്ളി സുരേന്ദ്രന്
പാലക്കാട് : ചെമ്പൈ പൈതൃക സംഗീത ഗ്രാമത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സംഗീതജ്ഞന് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ നിര്‍മിക്കുന്ന പൈതൃക സംഗീത ഗ്രാമത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിക്കായി നാല് കോടി രൂപയാണ് ടൂറിസം വകുപ്പ് …

“നാട്ടരങ്ങ് ” : സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.കെ ബാലൻ നിർവഹിച്ചു
പാലക്കാട് : സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ വടക്കഞ്ചേരിയിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ “നാട്ടരങ്ങ് ” ന്റെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ – നിയമ- സാംസ്കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ മിഴാവ് കൊട്ടി നിർവ്വഹിച്ചു. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലും കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പൊതു വേദികളുടെ അഭാവത്തിന് പരിഹാരമായാണ് നാട്ടരങ്ങ് സ്ഥാപിക്കുന്നത്. തിരുവനന്തപുരം …

അടിയന്തര രക്ഷാപ്രവര്‍ത്തന പരിശീലന പരിപാടി ശ്രദ്ധേയമായി
പാലക്കാട്: പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, വീട്ടില്‍ വെറുതെ കിടക്കുന്ന ഉണക്ക തേങ്ങ, മണ്ണെണ്ണ ബാരല്‍; ഒരിറ്റ് ശ്വാസത്തിനും പ്രാണനും വേണ്ടി പിടയുമ്പോള്‍ അത്യാവശ്യ ഘട്ടത്തില്‍ ഇവയെല്ലാം ജീവന്‍രക്ഷാ ഉപകരണങ്ങളാവുമെന്നാണ് അഗ്നിശമനസേനാ വിഭാഗം പറയുന്നത്. ഇതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സിവില്‍ ഡിഫന്‍സ് വൊളന്റിയേഴ്സിന്റെ അടിയന്തര സാഹചര്യ രക്ഷാ പ്രവര്‍ത്തന പരിശീലന പരിപാടി ശ്രദ്ധേയമായി.
പ്രളയം, …

കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കുന്നു
തിരുവനന്തപുരം: കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കാന്‍ മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. ഇടനാഴിക്ക് വേണ്ടി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉല്പാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് മന്ത്രി സഭയോഗത്തില്‍ തീരുമാനിച്ചത്. കിഫ്ബി സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കുക. 1038 കോടി രൂപയാണ് ചെലവ്.
വ്യവസായ ഇടനാഴി …

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്; ഒൻപത് മണിയോടെ ആദ്യ ഫലസൂചന
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന് (വ്യാഴാഴ്ച) രാവിലെ എട്ടിനാരംഭിക്കും. വോട്ടെണ്ണലിന്റെ ഫലം ഉച്ചയോടെ അറിയാനാകും. വി.വി. പാറ്റ് രസീതുകളുടെ എണ്ണം ഒത്തുനോക്കിയതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.
പി.വി. അബ്ദുള്‍ റസാക്കിന്റെ നിര്യാണം മൂലം മഞ്ചേശ്വരത്തും നിയമസഭാംഗങ്ങളുടെ ലോക്സഭാ തെരഞ്ഞെടുപ്പു വിജയം മറ്റു …

കൈത്തറി തുണികള്‍ക്ക് 19 മുതല്‍ സെപ്റ്റംബര്‍ 9 വരെ 20 ശതമാനം റിബേറ്റ്
പാലക്കാട്: ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ടി.ബി കോംപ്ലക്സിലുള്ള സംസ്ഥാന കൈത്തറി വികസന കോര്പ്പറേഷന് (ഹാന്‍വീവ്) ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണികള്‍ ഓഗസ്റ്റ് 19 മുതല്‍ സെപ്തംബര്‍ ഒമ്പത് വരെ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റില്‍ ലഭിക്കും. ഓണം മേളയുടെ ഉദ്ഘാടനം ഓഗസ്റ്റ് 19 ന് രാവിലെ 10 ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന് …

അഗതി രഹിത കേരളം; 241 പേര്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം നടത്തി
പാലക്കാട്: മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി 241 പേര്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. പഞ്ചസാര ചെറുപയര്‍, കറിപ്പൊടികള്‍, എണ്ണ എന്നിങ്ങനെ 12 ഇനം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജലക്ഷ്മി നിര്‍വഹിച്ചു.
തദ്ദേശസ്വയംഭരണ ഭരണ വകുപ്പും കുടുംബശ്രീയും സംയുക്തമായാണ് നിരാലംബരായവരെ മുഖ്യധാരയിലെത്തിക്കാനുള്ള അഗതിരഹിത കേരളം പദ്ധതി …

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: ജില്ലയില്‍ 3,25,750 ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്യും
പാലക്കാട്: ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജന/കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (എ.ബി.പി.എം.ജെ.എ.വൈ./ കെ.എ.എസ്.പി.) ഭാഗമായി ജില്ലയില്‍ 3,25,750 ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്യും. പദ്ധതിയില്‍ അംഗമായിട്ടുള്ള ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകുകയും രാജ്യത്തെവിടെ നിന്നും ഒരാള്‍ക്ക് ചികില്‍സ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും പദ്ധതിയിലൂടെ ഉണ്ടാവും. ഇതിലൂടെ …

മികച്ച സേവനത്തിന് ചിറ്റൂര്‍ അങ്കണവാടിക്ക് സംസ്ഥാന അവാര്‍ഡ്
പാലക്കാട്: ചിറ്റൂര്‍ ശ്രീ കുറുമ്പക്കാവ് അങ്കണവാടി, ജില്ലയിലെ മൂന്ന് അങ്കണവാടി വര്‍ക്കര്‍മാര്‍, മൂന്ന് ഹെല്‍പ്പര്‍മാര്‍, ഒരു സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. അങ്കണവാടി വര്‍ക്കര്‍മാരായ കുനിയന്‍പാടം വി. എ. ബേബി വിമല, പനയൂര്‍ വായനശാല കെ. ശാന്തകുമാരി, മാങ്കാവ് എ. ജ്യോതി, ഹെല്‍പ്പര്‍മാരായ ബീന കുമാരി (തത്തമംഗലം -ആര്യന്പള്ളം), എം. …