
Browsing: Thrissur

ലൈഫ്: തൃശൂരിൽ 16450 വീടുകൾ പൂർത്തീകരിച്ചു: മന്ത്രി എ.സി മൊയ്തീൻ
തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 16450 വീടുകൾ പൂർത്തീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. ഈ മാസം ആയിരത്തിലധികം വീടുകൾ കൂടി പൂർത്തീകരിക്കും. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൽ പ്രളയബാധിതരായ 14 കുടുംബങ്ങൾക്ക് ഒരു കോടി രൂപ ചെലവിൽ റോട്ടറി ക്ലബ് നിർമ്മിച്ചു നൽകിയ ‘പ്രളയപ്പുര’യുടെ താക്കോൽദാന കർമ്മം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

വയോജനങ്ങൾക്ക് പകൽവീട് യാഥാർഥ്യമാക്കി കടപ്പുറം പഞ്ചായത്ത്
തൃശ്ശൂർ: കടപ്പുറം ഗ്രാമപഞ്ചായത്തിലെ പകൽ വീടിന്റെയും (പൈതൃക ഭവൻ) അങ്കണവാടിയുടേയും ഉദ്ഘാടനം സെപ്റ്റംബർ 4 വൈകീട്ട് 3 മണിക്ക് ടി. എൻ. പ്രതാപൻ എംപി നിർവ്വഹിക്കും. മുതിർന്ന പൗരന്മാർക്കായി കടപ്പുറം തൊട്ടാപ്പ് പതിനാലാം വാർഡിൽ ഫോക്കസ് റോഡിലാണ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പകൽ വീട് നിർമ്മിച്ചത്.
ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് …

മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റം; രണ്ട് പേർ അറസ്റ്റിൽ
ഗുരുവായൂർ: മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ചാവക്കാട് തിരുവത്ര സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര ഈച്ചരൻ വീട്ടിൽ ലെനിൻ (25), തിരുവത്ര പണിക്കൻ വീട്ടിൽ ശരത് (21) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ സി.ഐ സി.പ്രേമാനന്ദ കൃഷ്ണൻ അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന ശരത്തിൻ്റെ സഹോദരൻ രാഹുൽ (24) വിദേശത്തേക്ക് കടന്നു.
വ്യാഴാഴ്ച്ച …

തൃശൂർ ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറി തനിയെ ഉരുണ്ട് നീങ്ങി കെട്ടിടത്തിൽ ഇടിച്ച് നിന്നു
തൃശൂർ: വടക്കഞ്ചേരി-തൃശൂർ ദേശീയ പാത പന്നിയാങ്കരയിൽ നിർത്തിയിട്ടിരുന്ന ലോറി മുന്നൂറ് മീറ്ററോളം ഉരുണ്ട് നീങ്ങി കെട്ടിടത്തിൽ ഇടിച്ച് നിന്നു. ആർക്കും പരിക്കില്ല. ടോൾ പ്ലാസ്സക്ക് സമീപം വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആളുകൾ ബഹളം വച്ചതിനെ തുടർന്ന് കെട്ടിടത്തിലുള്ളവർ ഓടിമാറിയതിനാൽ വൻദുരന്തം ഒഴിവായി. റോഡരികിൽ വാഹനം നിർത്തി ഡ്രൈവർ ഭക്ഷണം കഴിക്കുന്നതിനിടെ ലോറി തനിയെ ഉരുണ്ട് നീങ്ങുകയായിരുന്നു. …

പന്തല്ലൂര്‍ ശിവ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതിയില്ല
തൃശൂര്‍ : പന്തല്ലൂര്‍ ശിവ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിന് അനുമതി തേടിയുള്ള അപേക്ഷകള്‍ തൃശൂര്‍ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് നിരസിച്ചു. എറണാകുളം ഡെപ്യൂട്ടി കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സിന്റെ നിര്‍ദേശ പ്രകാരം അപേക്ഷകന്റെ പേരില്‍ പെസോയുടെ എല്‍ ഇ-3 ലൈസന്‍സോടുകൂടിയ മാഗസിന് ഉണ്ടായിരിക്കണമെന്നും വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനുള്ള പെസോ അനുവദിച്ച ലൈസന്‍സ് വെടിക്കെട്ട് …

പൗരന്മാര്ക്ക് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെടുത്താന്‍ സി-വിജില്‍ ആപ്പ്
തൃശൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനവും തെരഞ്ഞെടുപ്പ് ചെലവ് ചട്ട ലംഘനവും പൗരന്മാര്ക്ക് നേരിട്ട് തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍. സ്വന്തം മണ്ഡലത്തിന് കീഴിലെ ചട്ടലംഘനം കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇനി ആരും റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലേക്ക് പോകേണ്ടതില്ല. പ്ലേ സ്റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ചട്ടലംഘനത്തിന്റെ ചിത്രമോ …

ബാലസൗഹൃദ ജില്ലാപദ്ധതിക്ക് തുടക്കം
തൃശൂര്‍ : ബാലസൗഹൃദജില്ലാ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കുട്ടികളുടെ കുഞ്ഞുലോകം മഹത്തരവും ശ്രേഷ്ഠവുമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വിജ്ഞാനപ്രദമായ ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്ന ജില്ലാപഞ്ചായത്ത് വിഭാവനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം കളക്ട്രേറ്റ് കോമ്പൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉദയപ്രകാശ്, ചെയര്‍പേഴ്സണ്‍മാരായ പദ്മിനി ടീച്ചര്‍, ജെന്നി …

സൂര്യാഘാതത്തില്‍ നിന്നും കന്നുകാലികളെ രക്ഷിക്കാം
തൃശൂര്‍ : വേനല്‍ കടുത്തതോടെ കന്നുകാലികള്‍ക്ക് സൂര്യാഘാതമേല്‍ക്കാനുളള സാധ്യതകള്‍ ഏറെയെന്നു മുന്നറിയിപ്പു നല്കി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. വേനലില്‍ വിവിധ രോഗസാധ്യതകള്‍ കൂടുന്നതിനാല്‍ കന്നുകാലികളെ പരിചരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്കി. വേനലിലെ ഉയര്‍ന്ന താപനിലയും അന്തരീക്ഷ ഈര്‍പ്പവും മൂലം അസുഖങ്ങള്‍ വരാതിരിക്കാന്‍ മൃഗങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്‍കണം. സ്ഥിരമായ …

കുന്നംകുളം നഗരസഭയില്‍ 111 വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു
തൃശൂര്‍ : കുന്നംകുളം നഗരസഭ പിഎംഎവൈ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 111 വീടുകളുടെ താക്കോല്‍ ദാനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന് നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ഭവനരഹിതര്‍ ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കായി ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് സ്വന്തമായൊരു കിടപ്പാടം …

നൂതന ചികിത്സാ സൗകര്യങ്ങളൊരുക്കി ജില്ലാ ആശുപത്രി
തൃശൂര്‍: ജില്ലാ ആശുപത്രിയില്‍ എത്തുന്ന സാമ്പത്തികമായി വിഷമം അനുഭവിക്കുന്ന രോഗികള്‍ക്കു നൂതന ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. തൃശൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് ജനറല്‍ ആശുപത്രിയില്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാറിന്റെ 2018-19 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 47.12 ലക്ഷം …