19
Tuesday
January 2021

കേന്ദ്ര ദുരന്ത നിവാരണ സംഘം കുട്ടനാട് സന്ദര്‍ശിച്ചു

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: കുട്ടനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എന്‍.ഡി.എം.എ (നാഷ്ണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി) ആണ് പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കുട്ടനാട്ടില്‍ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പുറമേ ശാസ്ത്രീയമായി വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സംഘം ചര്‍ച്ച ചെയ്തു. ചേര്‍ത്തല സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു സംഘം കുട്ടനാട്, കൈനകരി ഭാഗങ്ങള്‍ കണ്ടു വിലയിരുത്താന്‍ എത്തിയത്. തുടര്‍ന്ന് ചെങ്ങന്നൂരിലേക്ക് സംഘം പോയി. ശനിയാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിയടക്കം ഉന്നത ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. എന്‍.ഡി.എം.എ ഉദ്യോഗസ്ഥരായ കമല്‍ കിഷോര്‍, ആര്‍. കെ ജെയിന്‍ എന്നിവരും സബ് കളക്ടര്‍ കൃഷ്ണ തേജ, കുട്ടനാട് വില്ലേജ് ഓഫീസര്‍ സി. ബിനു എന്നിവരും സന്ദര്‍ശനത്തിനുണ്ടായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com