19
Tuesday
January 2021

കേരളത്തിലെ ദുരന്ത നാശനഷ്ടം വിലയിരുത്തുന്നതിന് കേന്ദ്ര സംഘം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കേരളത്തില്‍ പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലമുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബി. ആര്‍. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാത്രിയോടെ കേരളത്തിലെത്തും. 24 വരെ സംഘം കേരളത്തിലുണ്ടാവും. ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി എ. വി. ധര്‍മ്മ റെഡ്ഡി, നീതി ആയോഗ് ഉപദേശകന്‍ ഡോ. യോഗേഷ് സൂരി, ധനവകുപ്പ് ഉപദേശകന്‍ അഷു മാത്തൂര്‍, കാര്‍ഷിക സഹകരണ കര്‍ഷക ക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ബി. രാജേന്ദര്‍, ഗ്രാമവികസന വകുപ്പ് ജോ. സെക്രട്ടറി കമ്രാന്‍ റിസ്‌വി, ഊര്‍ജ വകുപ്പ് ചീഫ് എന്‍ജിനിയര്‍ വന്ദന സിംഗാള്‍, ഗതാഗതം, റോഡ്, ഹൈവേ വകുപ്പ് തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ വി.വി ശാസ്ത്രി, ജലവിഭവ വകുപ്പ് കമ്മീഷണര്‍ ടി. എസ്. മെഹ്‌റ, കുടിവെള്ള വിതരണ വകുപ്പ് അഡീഷണല്‍ അഡൈ്വസര്‍ ഡോ. ദിനേശ് ചന്ദ്, ദേശീയ ദുരന്തനിവാരണ അതോറിറ്റി ജോ. സെക്രട്ടറി അനില്‍ കുമാര്‍ സംഗി എന്നിവരാണ് സംഘത്തിലുള്ളത്. സംഘം 21 മുതല്‍ കേരളത്തിലെ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com