23
Friday
October 2020

കേന്ദ്രാവിഷ്‌കൃത പദ്ധതി; പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു

Google+ Pinterest LinkedIn Tumblr +

ഇടുക്കി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം ജോലിചെയ്യാന്‍ തയ്യാറുള്ള എല്ലാവര്‍ക്കും ഒക്ടോബറില്‍ പരമാവധി തൊഴില്‍ ലഭ്യമാക്കാന്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനത്തിനായി ചേര്‍ന്ന ജില്ലാ വികസന കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്ന് ദിശ യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. ജോയ്‌സ് ജോര്‍്ജ്ജ് എം.പി അഭ്യര്‍ത്ഥിച്ചു.

ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം തടസമാകാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാനും ദിശ യോഗം തീരുമാനിച്ചു. പ്രവര്‍ത്തന രഹിതമായി കിടക്കുന്ന പാറമടകളില്‍ നിയമാനുസൃതമായവ പുനരുജ്ജീവിപ്പിക്കാന്‍ അവയുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദൗര്‍ലഭ്യം മുതലെടുത്ത് നിര്‍മ്മാണ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കുന്നത് കര്‍ശനമായി തടയുമെന്ന് എം.പി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, ഗ്രാമസഡക് യോജന, സ്വച്ഛ്ഭാരത് മിഷന്‍, ഉജ്വല്‍ യോജന തുടങ്ങി 18 ഓളം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ദിശയോഗം അവലോകനം ചെയ്തു. പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 601 വീടുകള്‍ ജില്ലക്ക് അനുവദിച്ചു. 195 ഗുണഭോക്താക്കള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടിമാലി ബ്ലോക്കില്‍ 10ഉം അഴുതയില്‍ 33ഉം ദേവികുളത്ത് ഒന്‍പതും ഇളംദേശത്ത് പതിനാലും ഇടുക്കിയില്‍ പതിമൂന്നും കട്ടപ്പനയില്‍ നാലും നെടുങ്കണ്ടത്ത് എട്ടും തൊടുപുഴയില്‍ ഒന്‍പതും വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഗ്രാമസഡക് യോജന പദ്ധതി പ്രകാരം 2016-18 കാലയളവില്‍ 52.12 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഒരു റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 11 റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതേവരെ ജില്ലയില്‍ ഈ പദ്ധതി പ്രകാരം 241.17 കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com