28
Saturday
November 2020

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്പമെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗിന് അപേക്ഷ ക്ഷണിച്ചു.

റീജിയണൽ സെന്റർ, തിരുവനന്തപുരം (0471-2550612, 2554947)
മോഡൽ ഫിനിഷിംഗ് സ്‌കൂൾ തിരുവനന്തപുരം (0471-2307733)
എക്സ്റ്റൻഷൻ സെന്റർ, കുണ്ടറ, കൊല്ലം (0474-2580462)
കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കലഞ്ഞൂർ, പത്തനംതിട്ട (04734-272320)
കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കോന്നി, പത്തനംതിട്ട (0468-2382280)
ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ, മല്ലപ്പള്ളി (0469-2680574)
കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മാവേലിക്കര, ആലപ്പുഴ (0479-2304494)
മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ, കലൂർ, കൊച്ചി (0484-2347132)
മോഡൽ ഫിനിഷിംഗ് സ്‌കൂൾ, എറണാകുളം (0484-2341410)
കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, നാട്ടിക, തൃശൂർ (0487-2395177)
ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ, വരടിയം, തൃശൂർ (0487-2214773)
എക്സ്റ്റൻഷൻ സെന്റർ, ചേർപ്പ് (0487-2340234)
കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, അട്ടപ്പാടി, പാലക്കാട് (04924-254699)
സ്റ്റഡി സെന്റർ, വാളാഞ്ചേരി, മലപ്പുറം (0494-2646303)
എക്സ്റ്റൻഷൻ സെന്റർ, തിരൂർ, മലപ്പുറം (0494-2423599)
കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കോഴിക്കോട് (0495-2765154, 2768320)
കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പട്ടുവം, കണ്ണൂർ (0460-2206050) എന്നിവിടങ്ങളിലാണ് ആറുമാസ കോഴ്‌സ് നടത്തുന്നത്. പ്ല്‌സ്ടു വിജയമാണ് യോഗ്യത. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.ihrd.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫോമിന്റെ പകർപ്പ് ട്രെയിനിംഗ് സെന്ററുകളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും രജിസ്‌ട്രേഷൻ ഫീസും സഹിതം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്ററുകളിൽ 30നകം ലഭിക്കണം. രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 100 രൂപ) അതത് സെന്ററുകളിൽ നേരിട്ടോ ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റർ മേധാവിയുടെ പേരിൽ ഡി.ഡി ആയോ അയയ്ക്കാം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com